Business

ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയ്ക്ക് ഇനിമുതല്‍ പ്രതിഫലമുണ്ടാകില്ല

പുതിയതായി ചുമതലയേറ്റ ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയ്ക്ക് ഇനിമുതല്‍ പ്രതിഫലമുണ്ടാകില്ല. സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ നിലേകനിക്ക് ഇന്‍ഫോസിസില്‍ 0.93 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത്.

2010ല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവസാനമായി വാങ്ങിയ പ്രതിഫലം 34 ലക്ഷം രൂപമാത്രമാണ്. ഓഗസ്റ്റ് 24ന് വിശാല്‍ സിക്ക സിഇഒ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെതുടര്‍ന്നാണ് പുതിയ ചെയര്‍മാനായി നന്ദന്‍ നിലേകനിയെ കൊണ്ടുവന്നത്.

ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ സ്ഥാനത്ത് യു.ബി പ്രവീണ്‍ റാവു തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സിഇഒയെ കണ്ടെത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് നിലേകനി വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top