‘വിക്രം വേദ’യ്ക്ക് ശേഷമുള്ള വിജയ് സേതുപതി ചിത്രം ‘പുരിയാത പുതിരി’ന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ രഞ്ജിത്ത് ജയകോടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായത്രിയാണ് നായിക. വിക്രം വേദയില്‍ പങ്കാളിയായിരുന്ന സി.എസ്.റാമാണ് സംഗീതസംവിധാനം. സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സെപ്റ്റംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.