Home app

കണ്ണൂരില്‍ കൂടുതല്‍ അക്രമങ്ങളുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും സമാധാന യോഗം ചേരാന്‍ ഉഭയകക്ഷിയോഗത്തില്‍ തീരുമാനം

കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ കൂടുതല്‍ അക്രമങ്ങളുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും സമാധാന യോഗം ചേരാന്‍ സി.പി.എം – ബി.ജെ.പി ഉഭയകക്ഷി യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയിലെ പൊതുധാരണ ഇരു പാര്‍ട്ടികളിലേയും അണികളിലെത്തിക്കാനും യോഗം തീരുമാനിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് കോടിയേരി പറഞ്ഞു. അക്രമങ്ങള്‍ ആരും ചെയ്താലും അതിനെ ന്യായീകരിക്കാനാവില്ല. ചര്‍ച്ചയില്‍ ഉണ്ടായ ധാരണ 10 ദിവസത്തിനുള്ളില്‍ അണികളുടെ ഇടയിലെത്തിക്കും. അതിനുശേഷം വീണ്ടും യോഗം ചേരും. ഇരു പാര്‍ട്ടികളുടേയും നേതാക്കളും റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും യോഗം.
കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളോടും ബി.ജെ.പി സഹകരിക്കും. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തിനും സ്വാതന്ത്ര്യം വേണം. അത് ഹനിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി തന്നെ നേരിടണമെന്നും പ്രാദേശിക തലത്തില്‍ സമാധാന ചര്‍ച്ചകള്‍ തുടരുമെന്നും കുമ്മനം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top