Kerala
കനത്ത മഴ: എംജി സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കനത്ത മഴ തുടരുന്നതു മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ അറിയിച്ചു.