പാലാ: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട പാലായില്‍ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് പ്രചാരണം തുടങ്ങും. വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പൻ ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കാണും. ശേഷം ഇടത് മുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേർന്ന് പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകും.
ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല, ജനം പുച്ഛിച്ച് തള്ളുമെന്നും മാണി സി കാപ്പന് പറഞ്ഞു. മാണി സി കാപ്പന് ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.