കൊച്ചി:പറവൂർ പുതുവൈപ്പിൽ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയതിൽ അന്വേഷണം നടക്കവെ ഗൃഹനാഥനായ സുഭാഷ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയതായി സൂചന. മകളുടെ പ്രണയബന്ധമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന നിലയിലാണ് കുറിപ്പിൽ ഉള്ളത്. ബംഗളുരുവിൽ ജോലി ചെയ്യുന്ന യുവാവുമായി നയനക്ക് ഉണ്ടായിരുന്ന അടുപ്പത്തെ ചൊല്ലി കുടുംബ കലഹം ഉണ്ടായിരുന്നതായി നാട്ടുകാരിൽ നിന്ന് ചില മൊഴികൾ കിട്ടിയതായി സൂചന ഉണ്ട് .ഒരു മുറിയിൽ തന്നെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. അതേ സമയം ഗീതയുടെ കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നത് ദുരൂഹത ഉളവാക്കിയിട്ടുണ്ട്.
രാവിലെയാണ് പുതുവൈപ്പിൽ സുഭാഷ് ,ഭാര്യ ഗീത, മകൾ നയന എന്നിവരെ തൂങ്ങി മരിച്ച നിലയിൽ മകൻ കാണുന്നത്.
മകൾ നയനയുടെ സ്നേഹബന്ധമാണ് കടുംകൈക്ക് പിന്നിലെന്ന് കുറിപ്പ്; ഗീതയുടെ കൈ കൂട്ടികെട്ടിയതിൽ ദുരൂഹത
By
August 19, 2019 7:17 pm