Latest News

മാതൃരാജ്യത്തെ ഒറ്റിയവനെന്ന വിമര്‍ശനത്തിന് മറുപടിയുമായി അദ്നാന്‍ സമി

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുള്ള ഗായകന്‍ അദ്നാന്‍ സമിയുടെ ട്വിറ്റര്‍ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍. മുന്‍ പാകിസ്താന്‍ പൗരനായ സമിയെ മാതൃരാജ്യത്തെ ചതിച്ചവന്‍ എന്ന് പലരും വിമര്‍ശിച്ചു. 2016 ജനുവരി ഒന്നിന് സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു. 15 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന സമിയുടെ പാകിസ്താന്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഗായകന്‍. ഇന്ത്യക്കാര്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നു. അവര്‍ ആദരിക്കുന്നത് സ്വന്തം മാതൃരാജ്യത്തോട് കൂറില്ലാത്ത ഒരു വ്യക്തിയെയാണ്. സ്വന്തം പിതാവ് യുദ്ധം ചെയ്ത രാജ്യത്തിനോട് എങ്ങനെയാണ് നിങ്ങള്‍ക്ക് പ്രതിപത്തി തോന്നിയത്? 

 മുഹമ്മദ് അലി ജിന്നയ്ക്ക് സ്വന്തം രാജ്യത്തോട് കൂറില്ലായിരുന്നു. അപ്പോള്‍ നമ്മള്‍ അദ്ദേഹത്തെ എന്താണ് വിളിക്കേണ്ടത്. എന്റെ പിതാവ് ഇന്ത്യയിലാണ് ജനിച്ചത്. മരിച്ചതും ഇന്ത്യയിലാണ്- അദ്നാന്‍ സമി കുറിച്ചു.

മാതൃരാജ്യത്തെ ഒറ്റിയവനാണ് താങ്കള്‍. ഞങ്ങള്‍ക്ക് നിങ്ങളെ മടുത്തു എന്നൊരാള്‍ കുറിച്ചു. സത്യത്തില്‍ നിങ്ങള്‍ക്കല്ല മടുത്തത്, അതുകൊണ്ടാണ് ഞാന്‍ അവിടെ നിന്ന് പോന്നത് – അദ്നാന്‍ മറുപടി നല്‍കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top