ദില്ലി: കനത്ത സുരക്ഷയിൽ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ജമ്മു കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷം നടക്കുക. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യ സ്വതന്ത്ര്യ ദിനാഘോഷമാണ് ഇത്തവണ.
കശ്മീർ പുനസംഘടനയുടെ പശ്ചാത്തലത്തിൽ ദില്ലിയും തന്ത്രപ്രധാന ഇടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലിയിലെ റെയിൽവേ സ്റ്റേഷനുകളിലും മെട്രോയിലും വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കി. ഇന്നലെ വൈകീട്ടോടെ ദില്ലിയിലെ പ്രധാന ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി എന്തുപറയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Delhi: Prime Minister Narendra Modi unfurls the tricolour at Red Fort. #IndiaIndependenceDay pic.twitter.com/FOzli5INJi
— ANI (@ANI) August 15, 2019
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)