ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പുറപ്പെട്ടു. വയനാട്ടിലും മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രിയെത്തും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. വ്യോമസേനയുടെ 32 വിമാനത്തിലാണ് യാത്ര. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 മണിയോട് കൂടി മുഖ്യമന്ത്രിയുടെ സംഘം എത്തും. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയിലെത്തുന്ന സംഘം മേപ്പാടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തി റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂദാനവും മുഖ്യമന്ത്രി സന്ദര്‍ശിക്കും.