Kerala

കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി


മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായവരില്‍ മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സരോജിനിയുടെ മകന്‍ ശരത്തിന്റെ ഭാര്യ ഗീതു (22), ഒന്നര വയസുള്ള മകന്‍ ധ്രുവ് എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശരത് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടര്‍ന്ന് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top