Breaking News

11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി;സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി

കൊച്ചി:മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍  11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌
അവധി.  എറണാകുളം,തൃശൂർ,മലപ്പുറം,പാലക്കാട്,
കോഴിക്കോട്,കണ്ണൂര്‍, ഇടുക്കി,പത്തനംതിട്ട,കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന്‌ വിദ്യാഭ്യാസ അവധി. എം.ജി,  കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന്‌
നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.നാളത്തെ പി.എസ്.സി.പരീക്ഷകളും മാറ്റി. കണ്ണൂർ സർവകലാശാല ഇന്ന്‌
നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top