Breaking News

ഇടുക്കിയിലെ കയ്യേറ്റങ്ങളുടെ കണക്ക് എടുക്കും; കളക്ടര്‍ക്ക് ചുമതല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കിയിലെ കയ്യേറ്റങ്ങളുടെ കണക്ക് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ക്ക് ചുമതല നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടോ, എങ്കില്‍ എത്രയെന്ന് കണക്കെടുക്കും. സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണം തടയാനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ ട്രൈബ്യൂണലിലെ കേസുകള്‍ കോടതികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top