തിരുവനന്തപുരം: ചെറുകിട കേബിള്‍ ടിവി വ്യവസായത്തെ തകര്‍ക്കുന്ന കെഎസ്ഇബിയുടെ നിഷേധാത്മകമായ നിലപാട് പുനഃപരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കേബിള്‍ വ്യവസായത്തിന് പോസ്റ്റുകള്‍ നല്കുമ്പോള് സബ്സിഡി നിരക്കില്‍ നല്‍കണമെന്നത് ന്യായമായ ആവശ്യമാണ്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കിയിട്ടുണ്ടെങ്കില് ആ ഉറപ്പ് പാലിക്കേണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് സിഒഎ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കേബിള്‍ ഓപ്പറേറ്റേഴ്സിനെതിരെയുള്ള കെഎസ്ഇബി നിലപാട് പുനഃപരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
By
August 1, 2019 2:50 pm