രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോളിലിറങ്ങി. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ചാണ് പരോള്‍ അനുവദിച്ചത്. മകള്‍ ഹരിത്രയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനായി പരോള്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ആറു മാസത്തെ പരോളിനാണ് നളിനി ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴു പ്രതികളെ നേരത്തെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാനിരിക്കെയാണ് നളിനി പരോളിലിറങ്ങുന്നത്.