നന്ദനം: മൂന്നു പേർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി ബസിനടിയിലേക്ക് വീണ് രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. എഗ്മൂറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരായ ഭവാനി,ഭാഗ്യലക്ഷ്മി എന്നി പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഇരുപതുകാരനായ നിസ്സാൻ കോല ശിവ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവ ഹെൽമെറ്റ് ധരിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. വൈ എം സി എ ഗ്രൗണ്ടിനോട് ചേർന്ന നന്ദനം ഹൈവെയിലാണ് രാവിലെ അപകടം നടന്നത്. എം ടി സി ബസിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ശിവയും പെൺകുട്ടികളും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി ബസിനു മുന്നിൽ വീഴുന്ന സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
2 women dead after falling under bus while riding triples on bike in the heart of Chennai #Nandanam #Chennai pic.twitter.com/t24VK6xiHC
— Anjana Shekar (@AnjanaShekar) July 16, 2019