കസ്റ്റഡിയിലിരിക്കെ റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ ആരും സര്വ്വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവകരമായി കാണുന്നു. സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കൂടാതെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. നാട്ടുകാര്‍ക്കെതിരെ കേസ് എടുത്ത ആരോപണം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചു.
വിഷയത്തില്‍ പ്രതിപക്ഷം അടിയന്ത്രപ്രമേയത്തിന് നോട്ടീസ് നല്കി. വിഡി സതീശന് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.