ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്പന്നങ്ങള് രൂപകല്പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് ആപ്പിളിന്റെ പടിയിറങ്ങുന്നു. ആപ്പിളിലെ സീനിയര്‍ എക്സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയില്‍പ്പില്‍ വ്യക്തമാക്കി. സ്വന്തമായി ഡിസൈന്‍ കമ്പനി ആരംഭിക്കുന്നതിനാണ് ഐവ് ആപ്പിളില്‍നിന്ന് രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
1998 മുതല്‍ ആപ്പിളിന്റെ അവിഭാജ്യ ഘടകമായിരുന്നു ജോണി ഐവ്. ആപ്പിളിന്റെ ഐമാക്, പവര്‍ ബുക് ജി4, ജി4 ക്യൂബ്, മാക് ബുക്, യുണിബൊഡി മാക്ബുക് പ്രൊ, മാക്ബുക് എയ്ര്, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയവയെല്ലാം അദ്ദേഹം രൂപകല്പന ചെയ്തവയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്ത്തന്നെ മാറ്റിമറിച്ചവയായിരുന്നു ആപ്പിള്‍ പുറത്തിറക്കിയ ഈ ഉല്പന്നങ്ങളെല്ലാം.