ന്യൂഡല്‍ഹി: വീടിനുമുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലികൊന്നു. ലിലു എന്നയാളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ഗോവിന്ദ്പുരിയിലാണ് സംഭവം. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ലിലു വീടിന്റെ പുറത്ത് ഭാര്യക്കൊപ്പമിരിക്കുമ്പോഴാണ് സംഭവം. 65 കാരന് ലിലുവിന്റെ വീടിന്റെ മുന്നില്‍ മൂത്രമൊഴിച്ചപ്പോള്‍ ലിലു ഇയാളെ മര്‍ദിക്കുകയും ഇതിനു ശേഷം ഇയാളുടെ മക്കള്‍ എത്തുകയും ലിലുവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിലുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.