പെരിന്തല്‍മണ്ണ: എംഇഎസ് ആശുപത്രിയില്‍ നിന്നും ഏഴ് ദിവസം പ്രായമുള്ള കുട്ടിയെ അമൃത ആശുപത്രിയിലേക്ക് ആംബുന്‍സില്‍ കൊണ്ടുവരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയെ കൊണ്ടുവരുന്നത്. സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവൃര്‍ത്തിക്കുന്ന ആര്‍ബിഎസ്കെ ‘ഹൃദ്യം’ പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് അമൃത ആശുപത്രിയിലേക്ക് എത്തിക്കുന്നത്.
ലൈഫ് സേവ് ഇ എം എസിന്റെ ഐസിയു, എന്‍ഐസിയു ആംബുലന്‍സാണ് ഇന്ന് നാലേകാലോടു കൂടി പുറപ്പെട്ടത്. .