Breaking News

ഇരുപത്തിരണ്ടുകാരിയെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

കൊച്ചി: നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡില്‍ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്.

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ തെറ്റിദ്ധരിപ്പിച്ചാണ് നിയാസ് പീഡനത്തിന് വിധേയമാക്കിയത്. വിവിധ കമ്ബനികള്‍ക്ക് നല്‍കാന്‍ ട്രയല്‍ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി സ്റ്റുഡിയോയില്‍ എത്തിച്ചത്.

ഫോട്ടോ എടുക്കുന്നതിന് മുമ്ബ് യുവതി ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയ സമയത്താണ് പ്രതി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിയാസ് യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പ്രതി പകര്‍ത്തിയ യുവതിയുടെ നഗ്‌നഫോട്ടോകള്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top