പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ കര്‍ശന നടപടി വേണമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഡിജിപിയുടെ ശുപാര്‍ശ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണമെന്നും ഏത് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്നും ഡിജിപി. കുറ്റക്കാരായി കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യും.
പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം; കര്‍ശന നടപടി വേണമെന്ന് ഡിജിപിയുടെ ശുപാര്‍ശ
By
May 7, 2019 10:23 am