കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ ഐഎ ഓഫീസില്‍ എത്തിച്ചു. ഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. കാസര്‍കോട് സ്വദേശികളായ രണ്ട് പേരുടെ വീടുകളില്‍
എന്‍ഐഎ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.
അതേസമയം ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ അറിയിച്ചു. എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത് നേതാവ് സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.