പാലക്കാട്: പട്ടാമ്പിക്കടുത്ത് കൊപ്പത്ത് അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളും മരിച്ചു.ഇന്നലെ രണ്ട് പേര് മരിച്ചിരുന്നു. ഇന്നലെ മരണപ്പെട്ട സുരേന്ദ്രന്റെ അനുജൻ കൃഷ്ണകുട്ടിയാണ് ഇന്ന് മരിച്ചത്.ഇന്നലെ കൊപ്പം സ്വദേശികളായ സുരേഷ്(42),സുരേന്ദ്രൻ(36) എന്നിവരാണ് മരിച്ചത്.ആദ്യം രക്ഷിക്കാൻ ഇറങ്ങിയ ആള് തിരിച്ചെത്താത്തതിനെ തുടർന്നാണ് മറ്റ് രണ്ട് പേരും കിണറ്റിൽ ഇറങ്ങിയത്. കൃഷ്ണൻകുട്ടിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ മൂന്നാമത്തെയാളും മരിച്ചു
By
April 15, 2019 11:23 am