ന്യൂഡൽഹി: കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ ബി ജെ പി യിൽ ചേർന്നു. രവി ശങ്കർ പ്രസാദിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പ്രഖ്യാപനം ഡൽഹിയിൽ വച്ചായിരുന്നു. പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. പാർട്ടി വിടുകയല്ലാതെ മറ്റ് മാർഗം ഇല്ലായിരുന്നുവെന്ന് ടോം വടക്കൻ.
അതേ സമയം, ടോം വടക്കൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും . തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.