അലാവുദ്ദീന്റെയും അത്ഭുതവിളക്കിന്റെയും ജിന്നിന്റെയും കഥ പറയാൻ ഒരുങ്ങുകയാണ് വാൾട്ട് ഡിസ്നി സ്റ്റുഡിയോ. വ്യത്യസ്ത സിനിമകളും വേറിട്ട മേക്കിങ് രീതികളുമായി ഏവരെയും അമ്പരപ്പിക്കുന്ന ഹോളിവുഡ് സംവിധായകൻ ഗൈ റിച്ചി ആണ് ചിത്രം ഒരുക്കുന്നത്. ജോൺ ആഗസ്റ്റും റിച്ചിയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിൽ സ്മിത്ത് ആണ് അത്ഭുതവിളക്കിലെ ജിന്നായി എത്തുന്നത്. |
കനേഡിയൻ താരം മെന മസൂദ് ആണ് അലാവുദ്ദിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. നയോമി സ്കൗട്ട്, ജാസ്മിൻ രാജകുമാരിയായും മർവാൻ കെൻസാരി ജാഫർ ആയും സുൽത്താനായി നവിദ് നെഗാബാനും വേഷമിടുന്നു. ചിത്രത്തിന്റെ ട്രെയിലർ റിലീസായി. നസിം പെഡ്രാഡ്, ബില്ലി മാഗ്നുസെൻ എന്നിവരും ചിത്രത്തിലുണ്ട്. ഡാൻ ലിൻ, ജോനാതൻ എയ്റിച്ച്, കെവിൻ ഡി ല നോയ്, മാർക്ക് പ്ലാറ്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എട്ടുതവണ ഒാസ്കാർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ അലൻ മെൻകെൻ സംഗീതം നിർവ്വഹിക്കുന്നു. മേയ് 24 ന് ചിത്രം തിയേറ്ററുകളിലെത്തും |
ഡിസ്നിയുടെ അലാദീന് വരുന്നു; അത്ഭുത വിളക്കിലെ ജിന്നായി വില്‍ സ്മിത്ത്
By
March 13, 2019 3:06 pm