കോട്ടയം: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു സഹോദരിമാർ മരിച്ചു. പേരൂർ സ്വദേശികളായ അന്നു(19),നീനു(16) എന്നിവരാണ് മരിച്ചത്. അമ്മ ലെജി(45)യെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പട്ടിത്താനം മണർകാട് ബൈപാസിൽ പേരൂർ കണ്ടൻചിറക്കു സമീപമാണ് അപകടം
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു പാഞ്ഞു വന്ന കാറാണ് അമ്മയെയും കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറി ഒരു മരത്തില്‍ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂർണമായും തകര്‍ന്നു.
വെള്ള നിറമുള്ള ഒരു കാര്‍ തന്റെ കാറിനു പിന്നില്‍ ഇടിച്ചതായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ നാട്ടുകാരോട് പറഞ്ഞു.
നിയന്ത്രണം വിട്ട കാർ ഇടിച്ചു സഹോദരിമാരായ കുട്ടികൾ മരിച്ചു
By
March 4, 2019 3:29 pm