മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. പുതുക്കിയ പലിശ നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പത്ത് ബേസിസ് പോയിന്റ്സ് അഥവാ 0.10 ശതമാനമാണ് പലിശ നിരക്കില്‍ കുറവ് വരുത്തുക.
കഴിഞ്ഞ പണനയഅവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ്സ് കുറവ് വരുത്തിയിരുന്നു. ഇതോടെ, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു വര്‍ഷം വരെയുളള വായ്പകളുടെ പലിശ നിരക്ക് 8.55 ശതമാനത്തില്‍ നിന്ന് 8.45 ശതമാനത്തിലേക്ക് കുറയും. മൂന്ന് വര്‍ഷം വരെയുളള വായ്പകളുടെ പലിശ നിരക്കുകള്‍ 8.75 ല്‍ നിന്ന് 8.65 ലേക്ക് കുറയുകയും ചെയ്യും.