ഇന്ത്യയില്‍ ആദ്യമായി സോളാര്‍ ആന്റ് ലിഥിയം അയണ്‍ ബാറ്ററി രംഗത്ത് പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള വ്യവസായ ഗ്രൂപ്പ് ഹൈകോണ്‍ ഇന്ത്യ ലിമിറ്റഡ്. പുതിയ ബാറ്ററി ഘടിപ്പിച്ച ഇന്‍വേര്‍ട്ടറിന്റെ ലോഞ്ചും ആദ്യ വില്‍പ്പനയും കൊച്ചിയില്‍ റെനെ കൊച്ചിനില്‍ നടന്ന ചടങ്ങില്‍ എംഡി ക്രിസ്റ്റോ ജോര്‍ജ് നിര്‍വഹിച്ചു.
ഇലട്രിക് വണ്ടികള്‍ക്കും ഇന്‍വര്‍ട്ടറുകള്‍ക്കും സോളാര്‍ പ്ലാന്റുകള്‍ക്കും ഉപയോഗിക്കാവുന്ന ഏത് ആകൃതിയിലും നിര്‍മിച്ച് നല്കാനാവുന്ന കുറഞ്ഞ നേരംകൊണ്ട് ചാര്‍ജ് ചെയ്യാനാകുന്ന പത്തുമുതല്‍ പതിനഞ്ച് കൊല്ലം വരെ നിലനില്‍ക്കുന്ന ബാറ്ററികളാണ് ഹൈകോണ്‍ അവതരിപ്പിച്ചത്.
വൈസ് പ്രസിഡന്റ് ഹരികുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.