ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിയും അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. വൈറ്റില പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരം നടക്കും.
പ്രണയസാഫല്യം; സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി
By
February 10, 2019 11:24 am