ദേശീയതലത്തില്‍ വിശാലസഖ്യം ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാലസഖ്യം തെരഞ്ഞെടുപ്പിനുശേഷമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനതലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കും. മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ കേന്ദ്ര കമ്മിറ്റിയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കും. എല്‍ഡിഎഫ് മത്സരിക്കാത്തിടങ്ങളില്‍ മുഖ്യ ലക്ഷം ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എതിരെയായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസുമായി സഖ്യമോ സംയുക്ത പ്രചാരണമോ ഇല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്കാണ് പ്രാമുഖ്യമെന്നും യെച്ചൂരി വ്യക്തമാക്കി.