പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും വിധി അംഗീകരിക്കുന്നുവെന്നും മാത്രമാണ് സുപ്രീംകോടതിയില്‍ പറഞ്ഞതെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു.
ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു ബോര്‍ഡ് വാദിക്കേണ്ടിയിരുന്നതെന്നും ഇതില്‍ എന്തു സംഭവിച്ചു എന്നറിയില്ലെന്നും ദേവസ്വം കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞിരുന്നു.