ഇറാനെ തോല്പിച്ച് ജപ്പാന് ഏഷ്യന്‍ കപ്പ് ഫൈനലില്‍. ഇറാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന് അഞ്ചാം തവണയും ഫൈനലിന് യോഗ്യത നേടിയത്. മത്സരത്തില്‍ ഉടനീളം ഇറാന് സംഭവിച്ച പ്രതിരോധത്തിലെ പിഴവാണ് ജപ്പാന് തുണയായത്. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
രണ്ടാം പകുതി ആരംഭിച്ച ഉടനെ ഇറാന് പ്രതിരോധം ചെയ്ത മണ്ടത്തരമാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. 56ാം മിനിറ്റില്‍ ജപ്പാന്റെ മിനാമിനോ ബോക്സിന് തൊട്ടുപുറത്ത് വീണപ്പോള്‍ അത് ഡൈവ് ആണെന്ന് പറഞ്ഞ് റഫറിറുടെ നേരെ ഇറാന് ഡിഫന്‍സ് ഓടി. എന്നാല്‍ റഫറി വിസിലൊന്നും വിളിച്ചിട്ടുണ്ടായിരുന്നില്ല. മിനാമിനോ ആ സമയം കൊണ്ടു പന്ത് ഇടതു വിങ്ങില്‍ നിന്ന് പിടിച്ച് എടുത്ത് ക്രോസ് നല്കി. ഒസാകോ ഹെഡ് ചെയ്ത് ഗോളാക്കുകയും ചെയ്തു.
മത്സരത്തിന്റെ 67ാം മിനിറ്റില്‍ ഒസാകോ രണ്ടാം ഗോളും ഇഞ്ചുറി സമയത്ത് ജെന്‍കി ഹരാഗുച്ചി മൂന്നാം ഗോളും നേടി. ഖത്തര്‍- യുഎഇ സെമിയിലെ വിജയികളാണ് ജപ്പാന്റെ എതിരാളിയായി ഫൈനലില്‍ എത്തുക.