പത്തനംതിട്ട: തിരുവല്ലയില്‍ പാടത്ത് കീടനാശിനി പ്രയോഗിച്ച കര്‍ഷക തൊഴിലാളി മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ള സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച പെരിങ്ങര സ്വദേശി മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയതിനെക്കുറിച്ചാണ് പൊലീസ് അന്വേഷണം. വിഷം കഴിച്ചതാണോ കഴിപ്പിച്ചതാണോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വീണ്ടും എടുക്കും.
കര്‍ഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലില്‍ കഴുപ്പില്‍ കോളനി നിവാസികള്‍ മത്തായി ഈശോ, സനല്‍ കുമാര്‍ എന്നിവരാണ് നെല്‍പ്പാടത്ത് അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിച്ചത് . ഇതില്‍ സനല്‍കുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണന്ന് ഫോറന്‍സിക് സര്ജന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷം ഉണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കീടനാശിനി ശ്വസിച്ചല്ല മത്തായി മരിച്ചതെന്ന് പൊലീസ് സര്ജന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ 17നാണ് സനല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് മത്തായി ഈശോയെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. കിടനാശിനി പ്രയോഗത്തില്‍ മത്തായി ഈശോ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.