കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2018 ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 9470 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം ശേഖരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിലെ 7200 കോടി രൂപയെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്.
പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ പുതിയ പ്രീമിയം 2018 ഡിസംബര്‍ 31 ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 1060 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 170 ശതമാനം വര്‍ധനവാണിത്. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ എസ്ബിഐ ലൈഫ് 870 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്.