ലണ്ടന്‍: ബ്രിട്ടന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടി. തെരേസ മേ മുന്നോട്ട് വച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി. 230 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കരാര്‍ പാര്ലമെന്റഗംങ്ങള് തള്ളിയത്. 432 പേര് കരാറിനെതിരെ വോട്ട് ചെയ്തപ്പോള്‍ അനുകൂലിച്ചത് 202 പേര് മാത്രമാണ്. എതിര്‍ത്തവരില്‍ 118 പേര് ഭരണകക്ഷി അംഗങ്ങളാണ്.
കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രിട്ടന് രാഷ്ട്രീയ പ്രതിസന്ധിയിലായി. മുന്‍ ധാരണ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് മാര്‍ച്ച് 29ന് ബ്രിട്ടന് വിട്ടുപോകണം. അല്ലെങ്കില്‍ രണ്ട് വര്‍ഷം മുന്‍പ് ഹിതപരിശോധനയിലൂടെ എടുത്ത ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കണം.
സര്‍ക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്ബിന് പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് തെരേസ മേ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ തെരേസമേയ്ക്ക് പുതിയ കരാര്‍ അവതരിപ്പിക്കാം. എന്നാല്‍ കരാറില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കിയിട്ടുണ്ട്.