തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിനു സമീപം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. എന്‍.ജി.ഒ യൂണിയന് നേതാക്കളായ അശോകന്, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്.
ഇരുവരും എന്‍.ജി.ഒ യൂണിയന്റെ ജില്ലാതല നേതാക്കളാണ്. നാല് പേരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇവരില്‍ രണ്ട് പേരാണ് കസ്റ്റഡിയിലായത്. ഇവര്‍ രണ്ട് പേരും കീഴടങ്ങിയതെന്നാണ് സൂചന.
പണിമുടക്കില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സമരാനുകൂലികള്‍ എസ്ബിഎ ശാഖ അടിച്ചു തകര്‍ത്തത്. ആക്രമണത്തില്‍ കംപ്യൂട്ടര്‍, ഫോണ്‍, മേശ എന്നിവ തകര്‍ന്നു.