ശബരിമല: ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 14 വരെ നീട്ടി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മകരവിളക്കുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
അതേസമയം, ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പൊലീസ് അടൂരില്‍ റൂട്ട് മാര്‍ച്ച് നടത്തി. കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം അനുഭാവിയായ നിര്‍മാണത്തൊഴിലാളിയുടെ വീടിന് നേരെ ബോംബേറുണ്ടായി. മലപ്പുറം തേഞ്ഞിപ്പലം താഴെ ചേളാരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കട അടിച്ചു തകര്‍ത്തു.