സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ ട്രെയിലര്‍ പുറത്തുവിട്ടു. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ രജനി എത്തിയിരിക്കുന്നത്.
വിജയ് സേതുപതി, സിമ്രാന്, നവാസുദ്ദീന്‍ സിദ്ധിഖി, ശശികുമാര്‍, ബോബി സിംഹ, തൃഷ തുടങ്ങി വമ്പന്‍ താരനിര തന്നെ രജനിക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു.
ജിഗര്‍തണ്ട, പിസ, ഇരൈവി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് സുബ്ബരാജാണ് പേട്ടയുടെ സംവിധായകന്. സണ്പിക്ചേര്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. പൊങ്കല്‍ റിലീസായി ജനുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും.