നിയന്ത്രണംവിട്ട കാര്‍ പറന്നുചെന്ന് തുരങ്കത്തിന്റെ ഭിത്തിയിലിടിച്ച് മറിഞ്ഞു. സ്ലോവാക്യയുടെ തലസ്ഥാന നഗരിയായ ബ്രറ്റിസ്ലാവയിലാണ് ലോകത്തെ തന്നെ അമ്പരപ്പിച്ച അപകടം നടന്നത്. അപകടത്തിന്റെ തീവ്രത ആയിരുന്നില്ല ഇതിന്റെ വിഡിയോ ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.
തുരങ്കത്തിലേക്ക് കടക്കുന്നതിന് തൊട്ട് മുന്‍പ് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കട്ടിംങില് കയറി പറന്ന് ചെന്നാണ് ഭിത്തിയിലിടിക്കുന്നത്. ഇടിയോടൊപ്പം 360 ഡിഗ്രിയില്‍ കാര്‍ തലകുത്തനെ മറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്റെ തീവ്രത കണക്കിലെടുത്താല്‍ വാഹനത്തിലുളളവര്‍ രക്ഷപെട്ടിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് കരുതുമെങ്കിലും വാഹനം ഓടിച്ച 44 കാരനായ ഡ്രൈവര്‍ നിസ്സാര പരിക്കുകളേടെ രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ വാഹനത്തിനുള്ളലുളളവര് ജീവനടോയുണ്ടെന്ന് പറയില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യത്തോടുള്ള പ്രതികരണം. അതേസമയം ഡ്രൈവര്‍ മദ്യപിച്ചുണ്ടായ അപകടമല്ലെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും പൊലീസ് പറഞ്ഞു.