രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി നിരീക്ഷണത്തില്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കികൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി.
ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കഴിയും. നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.