ചൈന: യുഎസും ചൈനയും തമ്മിലുള്ള ‘കച്ചവട യുദ്ധം’ കനക്കുന്നു. അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചൈനീസ് കോടതി ഐഫോണ്‍ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചു.
ചിപ്പ് നിര്‍മാണ കമ്പനിയായ കോല്കമിന്റെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ക്വാല്‍കമും ആപ്പിളും തമ്മിലുള്ള പ്രശ്നത്തെ തുടര്‍ന്നാണ് ചൈനീസ് കോടതി പഴയ ഐഫോണുകള്‍ നിരോധിച്ചത്.
ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ മോഡലുകള്‍ക്കാണ് വിലക്ക്. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മോഡലുകള്‍ക്ക് വിലക്കില്ല.
ചൈനയിലെ ഐഫോണ്‍ വിലക്ക് ആപ്പിളിനു നേരിട്ട അപ്രതീക്ഷിത തിരിച്ചടിയാണ്. ചൈനയിലെ ഐഫോണ്‍ വില്‍പ്പനയില്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവ് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.