ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കാതെ പറ്റില്ലെന്ന് സര്‍ക്കാര്‍. സ്ത്രീകള്‍ എത്തിയാല്‍ സംരക്ഷണം നല്കിയെ മതിയാകു. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ആരെയും ശബരിമലയില്‍ കയറ്റില്ല. സാവകാശ ഹര്‍ജി നല്കാന് സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമാധാനപരമായ തീര്‍ത്ഥാടനമാണ് ലക്ഷ്യമിടുന്നതെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി. ആചാരങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.