കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്ന് രഹന ഫാത്തിമ ഹൈക്കോടതിയില്‍. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ രഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹന ഫാത്തിമ കോടതിയില്‍ വ്യക്തമാക്കി. മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന പറഞ്ഞു.
എന്നാല്‍, നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ ഹൈക്കോടതി മാറ്റി.