കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് മഞ്ഞപ്പട ആരാധകര്‍ ഒഴുകിയെത്തുകയാണ്. കേരളത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മെട്രോയിലും, ബസിലും, ഇരുചക്രവാഹനങ്ങളിലും, കാറിലുമായി എത്തി ഉച്ചമുതല്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിന് മുമ്പില്‍ ഉത്സാഹത്തോടെ കറങ്ങി നടക്കുന്നു.
ഐഎസ്എല്‍ മത്സരത്തിന് തീ പാറിച്ചുകൊണ്ട് ഇന്ന് വൈകിട്ട് 7.30ന് ഡല്‍ഹിയിലെ സിംഹങ്ങള്‍ കേരളത്തിന്റെ കൊമ്പന്മാരുമായി ഏറ്റുമുട്ടും.
ഡല്‍ഹി ഡൈനമോസ്, ബ്ലാസ്റ്റേഴ്സ് ഫുഡ്ബോള്‍ മാമാങ്കം മഴയില്‍ കുതിരുമോ എന്ന ആശങ്ക മാത്രമാണ് ആരാധകരിലുള്ളത്. കളിയുടെ അന്ത്യ നിമിഷം പതറിപോകുന്ന ഡെല്‍ഹിയെയാണ് ആദ്യ രണ്ട് മത്സരങ്ങളിലും കണ്ടത്.
പോയിന്റ് പട്ടികയുടെ മുന്‍ നിരയിലേക്ക് ഒരു കുതിച്ച് ചാട്ടമെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിലെത്തുന്നത്. രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും വിജയം എന്നതായിരിക്കും ബ്ലാസ്റ്റ്ഴ്സിന്റെ ലക്ഷ്യം മികച്ച ഗോള്‍ വ്യത്യസത്തില്‍ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 7 പോയിന്റോടെ ഇന്ന് പട്ടികയുടെ തലപ്പത്തെത്താം.