തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അവധിക്ക് പകരം ക്ലാസ് നടത്തുന്ന ദിവസം പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് ഐ. എ. എസ്. അറിയിച്ചു. ചില സ്ഥലങ്ങളില്‍ നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ചൊവ്വാഴ്ച്ച വൈകീട്ടാണ് തുടങ്ങുന്നത്. ഇത് കണക്കിലെടുത്താണ് അവധി നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
By
October 15, 2018 10:44 am