കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തേഡ് പാര്‍ട്ടി ലോജിസ്റ്റിക് കമ്പനിയായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് കേരളത്തിലെ ജീവനക്കാരുടെ യാത്രയ്ക്കായി ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ ലഭ്യമാക്കും. മഹീന്ദ്രയുടെ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഇ- വെരിറ്റോ മോഡലുകളാണ് ഇതിനായി ഉപയോഗിക്കുക. ആദ്യമായിട്ടാണ് ജീവനക്കാരുടെ യാത്രയ്ക്കായി കേരളത്തില്‍ ഒരു കമ്പനി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
ബംഗളൂരൂ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നേരത്തെ ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ ഇടപാടൂകാര്ക്കായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറ്റമ്പതോളം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.
യാത്രകള്‍ക്ക് പരിസ്ഥിതി സൗഹൃദ പരിഹാരം വേണമെന്നാണ് മഹീന്ദ്ര ലോജിസ്റ്റിക് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടു ചേര്‍ന്നുപോകുന്ന ബിസിനസ് രീതിയാണ് കമ്പനി സ്വീകരിക്കുന്നത്.” മഹീന്ദ്ര ലോജിസ്റ്റിക്സ് സിഇഒ പിരോജഷാ സര്‍ക്കാരി പറഞ്ഞു. മഹീന്ദ്ര തങ്ങളുടെ വാഹന വ്യൂഹത്തില്‍ ഇ- വെരിറ്റോ ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തിന്റെ ഇല്ക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വഴിതെളിയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.