ഇന്‍ഫോസിസിന്റെ അറ്റാദായം 2.1 ശതമാനം കുറഞ്ഞ് 3,612 കോടി രൂപയായി. ഏപ്രില്‍, ജൂണ്‍ കാലയളവിലെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,690 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.
1:1 അനുപാതത്തില്‍ സൗജന്യ ഇക്വിറ്റി ഓഹരികള്‍ ഇഷ്യു ചെയ്യാന്‍ ഇന്‍ഫോസിസ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 16029 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.