നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലൊക്കേഷന്‍ ദൃശ്യങ്ങളും നിവിന്‍ പോളിയുടെ ഗെറ്റപ്പുമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. ഇത്തിക്കരപക്കിയായി എത്തുന്ന മോഹന്‍ലാലിനെയും ട്രെയിലറില്‍ കാണാം.
ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.