തിരുവനന്തപുരം: എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും വർക്കല, ചിറയിൻകീഴ് താലൂക്ക് ആശുപത്രികളിലേക്കുള്ള ഒരു വർഷത്തേക്കുള്ള ബേബി കിറ്റ് പ്രഖ്യാപനവും ബുധനാഴ്ച വൈകിട്ട് 4.30 ന് നടക്കും. വർക്കല താലൂക്ക് ആശുപത്രിയിൽ ചടങ്ങ് അഡ്വ.വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിക്കും.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ് അധ്യക്ഷനാകുന്ന ചടങ്ങിൽ വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി മുഖ്യാതിഥിയായിരിക്കും. സിഡ്കോ പ്രസിഡണ്ട് വിജയകൃഷ്ണൻ കെ, സിഒഎ സംസ്ഥാന സെക്രട്ടറി നിസാർ കോയപ്പറമ്പിൽ എന്നിവർ ചേർന്ന് സ്പോൺസർമാരെ ആദരിക്കും. കെസിബിഎൽ ചെയർമാൻ രാജ്മോഹൻ മാമ്പ്ര പദ്ധതി അവതരിപ്പിക്കും.
സിഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ഡ്രീംസ് റസിഡൻസി ആൻഡ് ഹോട്ടൽ എംഡി എ ബഷീർ, കൈരളി ജ്വല്ലറി എംഡി നാദർഷ എന്നിവരും ചേർന്നാണ് വർക്കല,ചിറയിൻകീഴ് ആശുപത്രികളിലേക്കുള്ള കുരുന്നുകൾക്കുള്ള ആദ്യ സമ്മാനം സ്പോൺസർ ചെയ്യുന്നത്.