രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്ത്. ഈ ത്രിമാന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. രാവണൻ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൻ ആണ് നായിക. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്യും. ചിത്രം 2023 ജൂൺ 16നാണ് റിലീസ് ചെയ്യുന്നത്.
“സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വൽസൻ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാസ് മൽ എന്നിവരാണ് മറ്റു താരങ്ങൾ. ടി സീരീസ് റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ , ഓം റാവത്ത്, പ്രസാദ് സുതാര, രാജേഷ് നായർ എന്നിവർ ചേർന്നാണ് ‘ആദിപുരുഷ്’ നിർമ്മിക്കുന്നത്. സംഗീത സംവിധാനം രവി ബസ്രുർ.
“ഏഴ് മാസം മുൻപ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് കണ്ട ആരാധകർ വലിയ നിരാശയിലായി. വളരെ മോശമായ വി എഫ് എക്സിന്റെ ഉപയോഗമാണ് അതിന് കാരണം. വിമർശനങ്ങൾക്കൊപ്പം ചിത്രത്തെ കളിയാക്കി ട്രോളുകളും ഇറങ്ങിയിരുന്നു. ഈ സാഹചാര്യത്തിൽ ചിത്രത്തിന്റെ വി എഫ് എക്സിൽ മാറ്റം വരുത്താൻ അണിയറ പ്രവർത്തകർ തയ്യാറാകുന്നു എന്ന വാർത്തകൾ അന്ന് പുറത്ത് വന്നിരുന്നു.